Share this Article
News Malayalam 24x7
രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്
NIA Raids Across India

രാജ്യവ്യാപകമായി  എൻഐഎ റെയ്ഡ്. പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഡല്‍ഹി, മഹാരാഷ്ട്ര, യുപി, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, അസം അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലായി 15 ഇടത്താണ് പരിശോധന നടത്തിയത്. റെയ്ഡിൽ  നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം എന്‍ഐഎ സംഘം പിടിച്ചെടുത്തു. സിആര്‍പിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെ എടുത്ത കേസിലായിരുന്നു റെയ്ഡ്. പാകിസ്താനിലെ ചാര സംഘങ്ങളുമായി ബന്ധപ്പെടുകയും ചാരവൃത്തി പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈപ്പറ്റുകയും ചെയ്‌തെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജവാന്റെ അറസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories