Share this Article
വനത്തിൽ പോയ മധ്യവയസ്കൻ തിരിച്ചുവന്നില്ല; വികൃതമാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി, കടുവ കൊന്നതായി റിപ്പോർട്ട്
വെബ് ടീം
posted on 12-12-2023
1 min read
tribal-man-was-killed-by-a-tiger-in-gundalpeta

കൽപ്പറ്റ: കർണാടക ഗുണ്ടൽപേട്ടയിൽ ആദിവാസി മധ്യവയസ്കനെ കടുവ കൊന്നു. ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കരയിൽ താമസിക്കുന്ന ബസവ(54)ആണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ബസവ തിരികെയെത്താത്തതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മൃതദേഹം ഭക്ഷിച്ചതും വികൃതമാക്കിയതുമായ നിലയിലാണ് കണ്ടെത്തിയത്. മേഖലയിൽ ഒരു മാസത്തിനിടെ മനുഷ്യർക്ക് നേരെയുള്ള കടുവയുടെ മൂന്നാമത്തെ ആക്രമണമാണിത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories