Share this Article
KERALAVISION TELEVISION AWARDS 2025
മാധബി ബുചിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അന്വേഷിക്കും
Madhabi Buch

സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മേധാവി മാധബി ബുചിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്ററി പബ്ലിക്  അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷിക്കും. ഈ മാസം അവസാനത്തോടെ മാധബി ബുചിന് പബ്ലിക്  അക്കൗണ്ട്‌സ് കമ്മറ്റി സമന്‍സ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബുചിനെതിരായ ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയിലെ  അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അധ്യക്ഷനായ സമിതിയില്‍ എന്‍ഡിയിലേയും ഇന്ത്യാ സംഖ്യത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories