Share this Article
News Malayalam 24x7
കേരള സ്റ്റേറ്റ് കേബിൾ ഇന്റർനെറ്റ് ഡവലപ്മെന്റ് സഹകരണ സംഘം( CIDCO ) രജത ജൂബിലിയാഘോഷം ഉദ്‌ഘാടനം സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കും
വെബ് ടീം
posted on 01-08-2026
1 min read
CIDCO

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കേബിൾ ഇന്റർനെറ്റ് ഡവലപ്മെന്റ് സഹകരണ സംഘം( CIDCO ) രജത ജൂബിലിയാഘോഷത്തിന്റെ ഉദ്‌ഘാടനം സഹകരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു  നിർവഹിക്കും. ഓഗസ്റ്റ് അഞ്ചാം തീയതി രാവിലെ 10 .30നാണ് ഉദ്‌ഘാടനം. തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തിലാണ് രജത ജൂബിലിയാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങുകൾ.

കേബിൾ ടിവി മേഖലയിലെ സ്വയംതൊഴിൽ സംരംഭകരെയും പ്രാദേശിക ഓപ്പറേറ്റർമാരെയും സാമ്പത്തികമായി സഹായിക്കുക, ഡിജിറ്റൽ, ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതിലുപരി സാമൂഹ്യ സാംസ്‌കാരിക,വിദ്യാഭ്യാസ  രംഗത്തും സിഡ്‌കോ വിലപ്പെട്ട സേവനങ്ങൾ നൽകിയാണ് മുന്നോട്ടുപോകുന്നത്. എൻ എച്ച് അൻവർ ട്രസ്റ്റുമായി ചേർന്ന് വിദ്യാഭ്യാസ പുരസ്കാരങ്ങളും നൽകി വരുന്നു.SSLC,PLUS 2, ബിരുദ തലങ്ങളിലെ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം നൽകുന്നത്. കഴിഞ്ഞ തവണ പുരസ്‌കാര വിതരണത്തിന്റെ ഉദ്‌ഘാടനം പ്രൊഫ.എം കെ സാനു മാസ്റ്റർ ആണ് നിർവഹിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories