Share this Article
News Malayalam 24x7
ലോക റെക്കോര്‍ഡിട്ട് അയോധ്യയിലെ ദീപാലങ്കാരങ്ങള്‍; തിരിതെളിഞ്ഞത് 22 ലക്ഷം ദീപങ്ങള്‍
Diwali celebration in Ayodhya

ദീപാലങ്കാരത്താല്‍ പ്രകാശിച്ച് അയോധ്യ. 22 ലക്ഷം ദീപങ്ങള്‍ക്കാണ് അയോധ്യയില്‍ തിരിതെളിഞ്ഞത്. ദീപാവലി ആഘോഷ സന്ധ്യയില്‍ പ്രകാശിച്ച ദീപങ്ങള്‍ ലോക റിക്കോര്‍ഡ് തിരുത്തിക്കുറിക്കാനാണ് സാധ്യത. നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലും ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരുൾപ്പെട്ട  ചടങ്ങിലാണ് ലോകറിക്കോര്‍ഡ് പ്രഖ്യാപനമുണ്ടായത്.

ദീപോത്സവത്തോട് അനുബന്ധിച്ച് പ്രത്യേക സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. 50 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. അതെസമയം, ദീപാവലി ആശംസകള്‍ നേർന്ന  പ്രധാനമന്ത്രി നരേന്ദ്രമോദി  ഈ പ്രത്യേക ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നല്‍കട്ടെയെന്നും  എക്‌സില്‍ കുറിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories