ശബരിമല സ്ത്രീപ്രവേശന കേസിലെ പുനപ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി ജഡ്ജി ബി.വി നാഗരത്ന വിധിന്യായം എഴുതി തുടങ്ങിയതായി റിപ്പോര്‍ട്ട്. ശബരിമലയില്‍ യുവതീപ്രവേശനം ആകാമെന്ന അഞ്ചംഗ ബെഞ്ച് വിധിക്കെതിരെ NSS അടക്കം സംഘടനകള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് മെയ് 14ന് വാദം പൂര്‍ത്തിയാക്കിയിരുന്നു. ഭരണഘടനാ ബഞ്ചിലെ ഏക വനിതയായ ജസ്റ്റീസ് നാഗരത്‌ന വിധിന്യായം എഴുതി തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ശബരിമലയില്‍ യുവതിപ്രവേശനം തടയാനാകില്ലെന്നും ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ആയിരുന്നു അഞ്ചംഗബഞ്ചിന്റെ ഉത്തരവ്. വിശ്വസവും ആചാരവും മാനിക്കണമെന്നും യുവതി പ്രവേശനം വിലക്കണമെന്നുമാണ് പുനപ്പരിശോധനാ ഹര്‍ജികളിലെ ആവശ്യം. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വിരമിക്കുന്നതിന് മുന്‍പ് കേസില്‍ വിധിപറയും.