Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവർച്ച: മുൻ തിരുവാഭരണം കമ്മീഷണര്‍ ബൈജു അറസ്റ്റിൽ
വെബ് ടീം
4 hours 53 Minutes Ago
1 min read
SABARIMALA

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ​ബന്ധപ്പെട്ട് ​ഒരു അറസ്റ്റ് കൂടി. മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കവർച്ചയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്.

2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories