Share this Article
News Malayalam 24x7
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
posted on 01-07-2024
1 min read
/indian-origin-woman-24-dies-on-qantas-flight

മെൽബൺ: ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു.  ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് കുഴഞ്ഞുവീണ് മരിച്ചത്.  ജൂൺ 20 നാണ് സംഭവം നടന്നത്. മൻപ്രീത് കൗർ (24) ആണ് മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനുള്ള വിമാനത്തിനുള്ളിൽ വച്ച് കുഴഞ്ഞ്​വീണ് മരിച്ചത്.  നാല് വർഷത്തിന് ശേഷം ആദ്യമായാണ് യുവതി ഇന്ത്യയിലേക്ക് വരാനിരുന്നത്.

സീറ്റ്  ബെൽറ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് വിമാനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. 

അതേ സമയം തുലാമറൈൻ വിമാനത്താവളത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ യുവതിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നതായി യുവതിയുടെ സുഹൃത്തും റൂമേറ്റുമായ ഗുർദീപ് ഗ്രെവാൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories