Share this Article
News Malayalam 24x7
പ്രധാനമന്ത്രിക്കെതിരായ പോക്കറ്റടിക്കാരന്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി
Delhi Highcourt Directs Electioncommission To Act Against Rahul Gandhi

പോക്കറ്റടിക്കാരന്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി.രാഹുല്‍ ഗാന്ധിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മൊഴികള്‍ തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടാഴ്ചത്തെ സമയം അനുവദിച്ചു. എന്നാല്‍ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാര്‍ എന്ന് പരിഹസിച്ചതിന് നവംബര്‍ 23 ന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു.

നവംബര്‍ 26 നകം മറുപടി നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി രാഹുലിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories