Share this Article
News Malayalam 24x7
മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
വെബ് ടീം
posted on 02-03-2026
1 min read
malayalam

തിരുവനന്തപുരം: കുട്ടികള്‍ക്കിടയില്‍ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം രണ്ടാം ഭാഷയായി പഠിക്കാന്‍ തെരഞ്ഞെടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നടപടിക്രമങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ വഴി പുറപ്പെടുവിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories