ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പുതിയ സർവേഫലം പുറത്ത്. ആക്സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരം തേജസ്വി യാദവിന്റെ ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 67 മുതൽ 76 വരെ സീറ്റുകൾ ആർ.ജെ.ഡിക്ക് ലഭിക്കും. നിതീഷ് കുമാറിന്റെ ജെ.ഡി.യു ആയിരിക്കും രണ്ടാമത്. 56 മുതൽ 62 വരെ സീറ്റുകളാവും അവർക്ക് ലഭിക്കുക. ബി.ജെ.പിയായിരിക്കും മൂന്നാമതെത്തുക 50 മുതൽ 56 സീറ്റ് വരെയായിരിക്കും നേടുക.കോൺഗ്രസ് 17 മുതൽ 21 വരെ സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. എന്നാൽ, 121 മുതൽ 141 വരെ സീറ്റുകൾ നേടി എൻ.ഡി.എ ഭരണം നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു. 98 മുതൽ 118 വരെ സീറ്റുകളാവും മഹാഗഡ്ബന്ധന് ലഭിക്കുക. പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ പൂജ്യം മുതൽ രണ്ട് സീറ്റുകളിൽ വിജയിക്കുമെന്നും സർവേ പറയുന്നു.
130 മുതല്‍ 140 വരെ സീറ്റുകള്‍ മഹാ ഗണ്‍പത് നേടുമെന്ന് ജേര്‍ണോ മിറര്‍ ഫലവും എത്തിയിട്ടുണ്ട്.എന്‍ഡിഎ 100 മുതല്‍ 110 വരെ സീറ്റുകള്‍ നേടും.
ടുഡേയ്സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് എൻഡിഎയ്ക്ക് 160 സീറ്റുകൾ ലഭിക്കും. ആർജെഡിക്ക് 77. മറ്റുള്ളവർക്ക് 6.
അതേ സമയം ഒമ്പത് എക്സിറ്റ് പോൾ റിപ്പോർട്ടുകളിലും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും നയിക്കുന്ന എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു.