Share this Article
News Malayalam 24x7
സുപ്രധാന കരാര്‍ ഒപ്പിട്ട് ചൈനയും പാക്കിസ്ഥാനും; പാക് പൗരന്‍ ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക്
China and Pakistan Sign Landmark Space Agreement

ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിലേക്ക് ആദ്യമായി ഒരു വിദേശ ബഹിരാകാശ പര്യവേഷകനെ സ്വീകരിക്കാനൊരുങ്ങി ചൈന. അടുത്ത സുഹൃദ് രാജ്യമായ പാക്കിസ്ഥാനില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരിയെ സ്വീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു. 

വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന ചടങ്ങിലാണ് ചൈന മാനെഡ് സ്പേസ് ഏജന്‍സിയും പാകിസ്ഥാന്റെ സ്പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷനും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുത്തു. ചൈനയിലെ സര്‍ക്കാര്‍ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

 കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന പാകിസ്ഥാന് വേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവരികയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രാജ്യത്തെ ഒഴിവാക്കിയതിന് ശേഷമാണ് ചൈന ടിയാന്‍ഗോങ് നിര്‍മ്മിച്ചത്. ചൈനയിലെ ഔദ്യോഗിക സേന- പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി- ബഹിരാകാശ പരിപാടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്നാണ് ചൈനയെ പുറത്താക്കിയത്. 2030 ന് മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ ഇറക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories