Share this Article
News Malayalam 24x7
കേരളം ബൂത്തിലെത്താന്‍ ഇനി 33 നാളുകള്‍; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 2 ദിവസം കൂടി
33 days left for Kerala to reach the booth; 2 more days to add name to voter list

കേരളം ബൂത്തിലെത്താന്‍ ഇനി 33 നാളുകള്‍. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പര്യടനം സംസ്ഥാനത്ത് തുടരുകയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് ദിവസം കൂടിയേ അവസരമുള്ളു. ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

അതേസമയം, നാല് മണ്ഡലങ്ങളില്‍ കൂടി  ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതുണ്ട്. എറണാകുളം, കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. എറണാകുളത്ത് മേജര്‍ രവിയും,  കെഎസ് രാധാകൃഷ്ണനും പട്ടികയിലുണ്ട്. വയനാട്ടില്‍ എപി അബ്ദുള്ളക്കുട്ടിക്കും ആലത്തൂരില്‍, ടിഎന്‍ സരസുവിനും സാധ്യതയുണ്ട്.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories