Share this Article
Union Budget
യുഎഇയില്‍ 'ഉച്ചവിശ്രമ നിയമം' ഇന്ന് മുതല്‍ പ്രാബല്യത്തില്‍
വെബ് ടീം
posted on 16-06-2023
1 min read
Midday Break Law In UAE Due To Extreme Heat

യുഎഇയില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വെയിലത്തും ബില്‍ഡിങ്ങുകള്‍ക്കും പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയ ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ സെപ്റ്റംബര്‍ പതിനഞ്ച് വരെയാണ് നിയമം നിലനില്‍ക്കുക. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories