Share this Article
Union Budget
'ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം'; പൂർവിക സ്വത്തിൽ ഹിന്ദു പെൺമക്കൾക്ക് തുല്യാവകാശം; നിർണ്ണായക വിധിയുമായി ഹൈക്കോടതി
വെബ് ടീം
8 hours 18 Minutes Ago
1 min read
HC

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. പൂർവിക സ്വത്തിൽ പെൺമക്കൾക്ക് ആൺ മക്കളെ പോലെ തുല്യാവകാശമുണ്ടെന്നാണ് ഹൈകോടതി വിധിച്ചത്. കോഴിക്കോട് സ്വദേശികളായ സഹോദരിമാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിധി. പിതൃസ്വത്തിൽ ആൺമക്കളെ പോലെ അവകാശമുണ്ടെന്ന് കാണിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

2005ലെ പാർലമെന്റ് പാസാക്കിയ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥയാണ് ഇക്കാര്യത്തിൽ ബാധകമാവുക എന്നും കോടതി വ്യക്തമാക്കി. 2004 ഡിസംബറിനു ശേഷം മരിച്ച ഹിന്ദുവിന്റെ പൂർവിക സ്വത്തിൽ പെൺമക്കൾക്കും അവകാശമുണ്ട് എന്നാണ് കോടതി നിരീക്ഷിച്ചത്. 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിർത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും കേന്ദ്രനിയമത്തിന് മുന്നിൽ ബാധകമല്ല എന്നും ഹൈകോടതിയുടെ മുന്നിൽ വാദമുണ്ടായി.അതംഗീകരിച്ചു കൊണ്ടാണ്​ പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കോടതി വിധിച്ചത്. ഹിന്ദു അവിഭക്ത സ്വത്തിൽ ജൻമാവകാശമുന്നയിക്കാൻ ആർക്കും കഴിയില്ലെന്നാണ് കേരള നിയമത്തിലെ മൂന്നാംവകുപ്പിൽ പറയുന്നത്. എന്നാൽ കേന്ദ്രനിയമം നിലവിൽ വന്നതോടെ ഇതെല്ലാം ബാധകമല്ലാതായി മാറി.കോഴിക്കോട് സബ്‌കോടതി ഉത്തരവിനെതിരെ എന്‍.പി രമണിയും മറ്റും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എസ്.ഈശ്വരന്റെ ഉത്തരവ്. പെണ്‍മക്കളെ ലക്ഷ്മി ദേവിയോട് ഉപമിക്കുന്ന ഒരു വാക്യത്തോടെയാണ് ഉത്തരവ്. സ്‌കന്ദപുരാണത്തിലെ ഒരു മകള്‍ പത്ത് ആണ്‍മക്കള്‍ക്ക് തുല്യം' എന്ന വാക്യവും ഉത്തരവില്‍ കോടതി  പരാമര്‍ശിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories