Share this Article
News Malayalam 24x7
ഇരുപത്തഞ്ചുകാരി അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ
വെബ് ടീം
posted on 11-07-2023
1 min read
25year old hanged at neighbours house

കോഴിക്കോട്: നാദാപുരത്തിനടുത്ത് തൂണേരി കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി പോസ്റ്ഓഫീസിന് സമീപത്തെ വടക്കേയിൽ സുബിയുടെ ഭാര്യ അശ്വതി (25 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ അയൽവാസി കുഞ്ഞിപീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേർന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോഹൻമാസ്റ്റർ രാവിലെ എഴുന്നേറ്റപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വളയം ഇരവുമ്മൽ സ്വദേശിയാണ് അശ്വതി.


ഇവർക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്. നാദാപുരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടിയ്ക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories