Share this Article
News Malayalam 24x7
കങ്കണാ റണാവത്തിന് നോട്ടീസയച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി
Himachal Pradesh High Court sent notice to Kangana Ranaut

മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കങ്കണാ റണാവത്തിന് നോട്ടീസയച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. മാണ്ഡിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലായക് റാം നേഗിയുടെ ഹര്‍ജിയിലാണ് നടപടി.

തന്റെ നാമനിര്‍ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തെറ്റായ കാരണങ്ങള്‍ കാണിച്ചു കൊണ്ടാണ് തള്ളിയത് എന്നാരോപിച്ചാണ് നേഗിയുടെ ഹര്‍ജി. നോട്ടീസിന് കങ്കണ ഓഗസ്റ്റ്  21 നകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories