Share this Article
News Malayalam 24x7
നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി
Salman Khan

നടന്‍ സല്‍മാന്‍ഖാന് വീണ്ടും ഭീഷണി. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലാണ് ഇത്തവണയും സന്ദേശം ലഭിച്ചത്. ജയിലില്‍ കഴിയുന്ന അധോലോക സംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ പേരുമായി ബന്ധപ്പെട്ട ഗാനത്തിന്റെ പേരിലാണ് ഇത്തവണത്തെ വധഭീഷണി.

ഗാനരചയിതാവ് ഒരു മാസത്തിനുള്ളില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ അവരെ രക്ഷിക്കണം എന്നുമാണ് ഭീഷണി സന്ദേശം. ഇത് മൂന്നാം തവണയാണ് സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories