Share this Article
News Malayalam 24x7
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വധശിക്ഷ കൊലപാതകക്കുറ്റത്തിനെന്ന് വിദേശകാര്യമന്ത്രാലയം
വെബ് ടീം
posted on 05-03-2025
1 min read
uae

അബുദാബി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്.വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories