Share this Article
Union Budget
ഡിജിപി മനോജ് എബ്രഹാം ഫയർഫോഴ്സ് മേധാവിയായി ചുമതലയേറ്റു
DGP Manoj Abraham

ഡിജിപി മനോജ് എബ്രഹാം ഫയർഫോഴ്സ് മേധാവിയായി ചുമതലയേറ്റു. ഫയർഫോഴ്സ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ സ്വീകരിച്ചു. വകുപ്പിനെ ആധുനികവത്കരിക്കേണ്ടതുണ്ടെന്നും, ആലോചിച്ച് നല്ല പ്രവർത്തനങ്ങൾ നടത്തുമെന്നും മനോജ് എബ്രഹാം പ്രതികരിച്ചു.


പത്മകുമാർ ഐപിഎസ് വിരമിക്കുന്നതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്ന മനോജ്‌ എബ്രഹാം എത്തുന്നത്. DGP യായി സ്ഥാനക്കയറ്റം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.മെയ് ഒന്നാം തീയതി തന്നെ മനോജ് എബ്രഹാം ചുമതലയേട്ടു. ഫയർഫോഴ്സ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ സ്വീകരിച്ചു. വകുപ്പിനെ ആധുനികവത്കരിക്കേണ്ടതുണ്ടെന്നും, ആലോചിച്ച് നല്ല പ്രവർത്തനങ്ങൾ നടത്തുമെന്നും മനോജ് എബ്രഹാം പ്രതികരിച്ചു.

1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ്‌ എബ്രഹാം. ഇന്‍റലിജന്‍സ് മേധാവി, വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇനി ഏഴു വർഷം ഡിജിപി റാങ്കിലുണ്ടാകും.മനോജ് എബ്രഹാം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ ക്രമസമാധാന വിഭാഗം എഡിജിപിയായി എച്ച് വെങ്കിടേഷും ചുമതലയേറ്റെടുത്തു. മനോജ്‌ എബ്രഹാം തുടങ്ങിവച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് എച്ച് വെങ്കിടേഷ് അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories