Share this Article
News Malayalam 24x7
കേരള-തമിഴ്നാട് വനമേഖലകളിൽ 2668 വരയാടുകള്‍; റിപ്പോർട്ട് പുറത്തുവിട്ട് വനം വകുപ്പ്
വെബ് ടീം
posted on 05-08-2025
1 min read
DEER

തിരുവനന്തപുരം: കേരള-തമിഴ്നാട് വനമേഖലകളിലായി 2025 ഏപ്രില്‍ മാസത്തില്‍ നടത്തിയ വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോര്‍ട്ട് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ആകെ 2668 എണ്ണം വരയാടുകളാണ് ഉള്ളത്. ഇതില്‍ 1365 എണ്ണം കേരളത്തിലും 1303 എണ്ണം തമിഴ്നാട്ടിലുമാണ്.കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരയാടുകള്‍ കാണപ്പെടുന്ന സ്ഥലം. ഇവിടെ 2024-ലെ കണക്കില്‍ 827 എണ്ണം വരയാടുകള്‍ ആയിരുന്നത് ഇത്തവണ 841 ആയി വര്‍ധിച്ചു.

കേരളത്തിലെ വരയാടുകളുടെ ഭൂരിഭാഗവും മൂന്നാര്‍ ലാന്‍ഡ്‌സ്‌കേപ്പിലാണ് കാണപ്പെടുന്നത്. തമിഴ്നാട്ടില്‍ മുക്കൂര്‍ത്തി നാഷണല്‍ പാര്‍ക്കിലും കേരളത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാസ്ഹില്‍സ് നാഷണല്‍ പാര്‍ക്കിലുമാണ് കൂടുതലായി വരയാടുകളെ കണ്ടെത്തിയിട്ടുള്ളത്.കേരളത്തില്‍ 89, തമിഴ്നാട്ടില്‍ 182 ഇടങ്ങളാണ് കണക്കെടുപ്പിനായി തിരഞ്ഞെടുത്തത്. വരയാടുകളുടെ ആവാസവ്യവസ്ഥയുള്ള എല്ലാ പ്രദേശങ്ങളിലും നാലുദിവസം തുടര്‍ച്ചയായി ശാസ്ത്രീയ രീതികള്‍ബൗണ്ടഡ് കൗണ്ട്, ഡബിള്‍ ഒബ്‌സര്‍വര്‍ എന്നീ രീതികള്‍ ഉപയോഗിച്ച് കണക്കെടുപ്പ് നടത്തി തിരുവനന്തപുരം മുതല്‍ വയനാട്‌വരെ വരയാടുകള്‍ കാണപ്പെടുന്ന 19 വനം ഡിവിഷനുകളെയാണ് കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വരയാടുകളുടെ എണ്ണല്‍ മാത്രമല്ല, ഇവയുടെ ഭൂമിശാസ്ത്രപരമായ വിന്യാസവും അവ നേരിടുന്ന പരിസ്ഥിതിക വെല്ലുവിളികള്‍ മനസ്സിലാക്കുകയും ക്യാമറ ട്രാപ്പ് ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക എന്നതും കണക്കെടുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെടും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories