മുംബൈ പവായിലുള്ള സ്റ്റുഡിയോയില്‍ 20 കുട്ടികളെ ബന്ദികളാക്കാൻ ശ്രമം. പൂട്ടിയിട്ടവരെ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് ആര്യയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ ബന്ദികളാക്കാനുള്ള കാരണം വ്യക്തമല്ല. സ്ഥിരമായി അഭിനയക്കളരി ഉള്‍പ്പടെ നടത്തുന്നതാണ് ഈ സ്റ്റുഡിയോയെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ രോഹിത് ആര്യ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണെന്നും പൊലീസ് പറയുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടികള്‍ ഉണ്ടായിരുന്നത്. വാതില്‍ തകര്‍ത്താണ് പൊലീസ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി രോഹിത് ഈ സ്റ്റുഡിയോയില്‍ ഓഡിഷനുകള്‍ നടത്തി വരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഓഡിഷനായി ഏകദേശം 100 കുട്ടികള്‍ എത്തിയപ്പോള്‍, ഇയാള്‍ 80 ഓളം പേരെ പുറത്തുപോകാന്‍ അനുവദിച്ചെങ്കിലും 20 വരെ കുട്ടികളെ അകത്ത് പൂട്ടിയിടുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടികളെ പൂട്ടിയിട്ട രോഹിത് ആര്യ വീഡിയോ പുറത്തുവിട്ടു. തനിക്ക് ചില വ്യക്തികളുമായി സംസാരിക്കാന്‍ വേണ്ടിയാണ് കുട്ടികളെ പൂട്ടിയിട്ടതെന്നാണ് രോഹിത് പറയുന്നത്. താന്‍ ഭീകരവാദിയല്ല, പണത്തിന് വേണ്ടിയോ അല്ല കുട്ടികളെ പൂട്ടിയിട്ടത് താന്‍ ആദ്യം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതാണ്. അത് കുട്ടികളെ ഭയപ്പെടുത്തുമെന്നതിനാല്‍ അതുചെയ്തില്ലെന്നും വീഡിയോയില്‍ പറയുന്നു.
യൂട്യൂബർ പോസ്റ്റ് ചെയ്ത വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം