സന: യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ അഹമ്മദ് അല്‍-റഹാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടുവെന്ന് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആക്രമണത്തിന്‍റേതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രായേൽ ലക്ഷ്യമിട്ടത്.
അതേസമയം, ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.