സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. 63 പേര്‍ക്ക് പരിക്ക്. തലസ്ഥാനമായ ഡമാസ്‌കസിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്നും പള്ളിയില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി അനസ് ഖത്താബ് പറഞ്ഞു. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിത്.