Share this Article
News Malayalam 24x7
കാൽ വഴുതി ഭാഗീരഥിപ്പുഴയുടെ ആഴങ്ങളിലേക്ക്; ‘മമ്മീ, എന്ന് അലറിവിളിച്ച് മകള്‍; 11കാരിയെ റീല്‍ എടുക്കാനേല്‍പ്പിച്ച യുവതിക്ക് സംഭവിച്ചത്; VIDEO
വെബ് ടീം
posted on 17-04-2025
1 min read
UTTARAKASHI

ഉത്തരകാശി: മകളുടെ കയ്യില്‍ മൊബൈല്‍ നല്‍കി റീല്‍ എടുക്കാനേല്‍പ്പിച്ച് ഭാഗീരഥിയിലിറങ്ങിയ യുവതി മുങ്ങിത്താഴ്ന്നു. ഉത്തരകാശിയിലാണ് 35കാരിയായ യുവതി മകളുടെ കയ്യില്‍ മൊബൈല്‍ നല്‍കി റീല്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ നേപ്പാളില്‍ നിന്നുള്ള കുടുംബത്തിനു പിന്നീട് സംഭവിച്ചത് തീരാദുഖമാണ്.ഗംഗയുടെ പ്രധാന കൈവഴിയായ ഭാഗീരഥിപ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. 11കാരിയായ മകള്‍ക്കൊപ്പമാണ് റീല്‍ ചിത്രീകരിക്കാന്‍ യുവതി ശ്രമിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.  മകള്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതി കാല്‍വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മകള്‍ മമ്മീയെന്നു നിലവിളിച്ച് കരയുന്നതും വിഡിയോയിലുണ്ട്. പിന്നാലെ അടുത്തുണ്ടായിരുന്നവരാണ് റസ്ക്യൂസംഘത്തെ വിവരമറിയിച്ചത്. ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും വലിയ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതിയെ കണ്ടെത്താനായില്ല. ഉത്തരകാശിയില്‍ ബന്ധുവീട്ടില്‍ വന്നതായിരുന്നു യുവതിയും കുടുംബവും.

യുവതി പുഴയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories