അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് യുഎസ് ഫെഡറല്‍ റിസര്‍വ് കുറച്ചത്. പുതിയ നിരക്ക് നാലിനും നാലേകാല്‍ ശതമാനത്തിനും ഇടയില്‍ വരും. ഈ വര്‍ഷത്തെ ആദ്യ ഇളവാണ് ഇത്. തൊഴില്‍ മേഖല ഊര്‍ജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം. 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് തീരുമാനം എത്തുന്നത്. 2024 ഡിസംബറിലും പലിശ നിരക്ക് കുറച്ചിരുന്നു. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.