Share this Article
News Malayalam 24x7
ശബരിമല സംരക്ഷണ സംഗമം ഇന്ന്
Sabarimala Protection Conclave Today in Pandalam

ആഗോള അയ്യപ്പ സംഗമത്തിന് പകരമായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. പന്തളം നാനാക് കൺവെൻഷൻ സെൻ്ററിലാണ് പരിപാടികൾ നടക്കുക. വിശ്വാസികളുടെയും ആത്മീയാചാര്യന്മാരുടെയും ആവശ്യം പരിഗണിച്ചാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.


ഇന്ന് രാവിലെ 9 മണിക്ക് വാളൂർ തീർത്ഥപാദ സ്വാമികൾ വിവിധ വിഷയങ്ങളിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. ഹിന്ദുമ ഐക്യവേദി അധ്യക്ഷ കെ.പി. ശശികല സെമിനാറിന് അധ്യക്ഷത വഹിക്കും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജി. രാമൻ നായർ, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ എന്നിവർ നയിക്കുന്ന ശബരിമല സുരക്ഷ, വികസനം എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളാണ് നടക്കുക.


ഉച്ചയ്ക്ക് 2 മണിക്ക് പന്തളം കൈപ്പുഴ മൈതാനിയിൽ നടക്കുന്ന മഹാ സംഗമം തമിഴ്‌നാട് ബി.ജെ.പിയുടെ മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും. പതിനായിരത്തിലധികം വിശ്വാസികളെയും പ്രവർത്തകരെയും സംഗമത്തിൽ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories