Share this Article
News Malayalam 24x7
പ്ലസ് ടു സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Kerala Plus Two SAY Improvement Exam Result Published

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ പ്ലസ് ടു സേ / ഇംപ്രൂവ്‌മെന്റ് (SAY / Improvement) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഹയർ സെക്കൻഡറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.results.hse.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.

സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ എഴുതിയത്. ജൂലൈ 3-ന് പരീക്ഷകൾ പൂർത്തിയായെങ്കിലും വിവിധ കാരണങ്ങളാൽ ഫലപ്രഖ്യാപനം മൂന്ന് തവണ മാറ്റി വെച്ചിരുന്നു.


ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ പ്രവേശന നടപടികൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർവ്വകലാശാലകളിൽ വേഗത്തിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളുടെ ഒരു അക്കാദമിക് വർഷം തന്നെ നഷ്ടപ്പെടുത്തുമെന്ന ആശങ്കയും പ്രതിഷേധവും ഉയർന്നിരുന്നു. ഫലം പുറത്തുവന്നതോടെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories