Share this Article
News Malayalam 24x7
ഡൽഹി സമരം: വ്ലോഗർ മുഹമ്മദ് അനസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് ഫറോക്ക് പൊലീസ്
r Muhammed Anas

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ഡല്‍ഹി സമരത്തില്‍ വ്‌ളോഗര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡല്‍ഹിയില്‍ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത മുഹമ്മദ് അനസിനെതിരെയാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരം ആണ് ഇതെന്നും അടക്കമുള്ള കാര്യമാണ് എഫ്ഐആറില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. വിഡിയെ വൈറല്‍ ആയതിന് പിന്നാലെ മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories