Share this Article
News Malayalam 24x7
വ്യാജ വാര്‍ത്ത നല്‍കിയ കേസ്; പി.കെ ശ്രീമതി ടീച്ചറുടെ മൊഴിയെടുക്കുന്നു
Sreemathi Teacher

ഓൺലൈൻ മാധ്യമങ്ങളും പ്രമുഖ വാർത്താ ചാനലുകളും തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ടീച്ചറുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. കണ്ണൂരിലെ വസതിയിലെത്തി ആലക്കോട് സൈബർ പോലീസാണ് ശ്രീമതി ടീച്ചറുടെ മൊഴി രേഖപ്പെടുത്തിയത്.

നിയമസഭയിൽ നിന്ന് അർഹതയില്ലാത്ത കുടുംബ പെൻഷൻ കൈപ്പറ്റുന്നുവെന്ന തരത്തിൽ ജനം ടി.വി, ഭാരത് ലൈവ്, കർമ്മ ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയെന്നാണ് പരാതി. തനിക്കെതിരെ മനഃപൂർവ്വം അപകീർത്തികരമായ പ്രചരണം നടത്തുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് ശ്രീമതി ടീച്ചർ പരാതി നൽകിയത്.


ആലക്കോട് സൈബർ പൊലീസ് രേഖപ്പെടുത്തിയ മൊഴി അന്വേഷണച്ചുമതലയുള്ള ഐ.ജിക്ക് കൈമാറും. തുടർന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories