കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല എന്ന് നാം കേട്ടിട്ടുണ്ട്. ചില സമയത്ത് അത് വലിയ അപകടമുണ്ടാക്കുമെന്ന് പറയേണ്ടതില്ലലോ. അത് പോലെ തട്ടിക്കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കൈവിട്ടു പോയ ഫുട്‍ബോൾ ഉണ്ടാക്കിയ അപകടമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരത്താണ് സംഭവമെന്നാണ് റിപ്പോർട്ട്.
ഇതുപോലെ ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതം മാറി മറിയാന്‍ പ്രത്യേകിച്ച് അപകടങ്ങള്‍ ഉണ്ടാവാന്‍. വീടിന്‍റെ മുറ്റത്ത് നിന്ന് കളിക്കുന്ന ഒരു കുട്ടി തന്‍റെ കയ്യിലുണ്ടായിരുന്ന ഫുട്ബോള്‍ വീടിന് ചുറ്റും തട്ടികളിക്കുന്നു. പൊടുന്നനെ ബോള്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പായുന്നു. ഈ സമയം റോഡിലൂടെ സ്കൂട്ടറില്‍ വന്നിരുന്ന ഒരു മനുഷ്യനെ ഇടിക്കുന്നു. സ്കൂട്ടറിന്‍റെ ബാലന്‍സ് തെറ്റി ആ മനുഷ്യന്‍ റോഡിലൂടെ ഉരഞ്ഞ് മീറ്ററുകള്‍ നീങ്ങി.
ഉടന്‍ തന്നെ വീട്ടുകാര്‍ ഓടിചെന്ന് അയാളെ എടുക്കുന്നതും സ്കൂട്ടര്‍ ഉയര്‍ത്താന്‍ സഹായിക്കുന്നതും സിസിടിവിയില്‍ കാണാം. ഫുട്ബോള്‍ തട്ടിയ കുട്ടി ഉടനെ ഓടി സ്കൂട്ടര്‍ അപകടം ഉണ്ടായ ആളുടെ അടുത്ത് ചെല്ലുന്നതും വീഡിയോയില്‍ കാണാം. എന്റെ മോന്റെ കൈയിൽ നിന്ന് പറ്റിയ ഒരു അബദ്ധം എന്ന് പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ
വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.