Share this Article
News Malayalam 24x7
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറക്കും
Kerala Ration Shops Open Today

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്നുപ്രവർത്തിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കും. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. 

മഞ്ഞക്കാർഡ് ഉടമകൾക്ക് സെപ്റ്റംബർ 4 വരെ ഓണക്കിറ്റ് ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഓണക്കിറ്റ് ജീവനക്കാർ നേരിട്ട് എത്തിച്ചുനൽകുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഇന്ന് പൂർത്തിയാകും. ഇതുവരെ റേഷൻ വാങ്ങാത്തവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories