ഗാസയില്‍ കരയുദ്ധം ആരംഭിച്ചെന്ന ഇസ്രായേല്‍ മുന്നറിയിപ്പോടെ വടക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത് പലസ്തീനിലെ ജനങ്ങള്‍. ജനങ്ങള്‍ക്ക് ഒഴിഞ്ഞ് പോകാന്‍ ഉള്ള മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പലായനത്തിന് ഉപയോഗിക്കാന്‍ അനുവദനീയമായ ഏക പാതയായി അല്‍ റഷീദ് തീരദേശ റോഡിനെ ഇസ്രായേല്‍ സൈന്യം നിശ്ചയിച്ചിട്ടുണ്ട്. 3 ലക്ഷത്തി അന്‍പതിനായിരം പേര്‍ ഇതുവരെ ഗാസ സിറ്റി വിട്ടുപോയതാണ് IDFനറെകണക്ക്. കരയുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ ദിനം തന്നെ 70,000 പേര്‍ വടക്കന്‍ ഗാസയിലേക്ക് പലായനം ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ കരയുദ്ധം കടുപ്പിച്ചതോടൊപ്പം വ്യോമാക്രമണവും തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ വിവിധ ആക്രമണങ്ങളില്‍ 69 പേര്‍ കൊല്ലപ്പെട്ടു.