Share this Article
image
അരിക്കൊമ്പൻ റേഞ്ചിലെത്തി; സിഗ്നലുകൾ ലഭിച്ചെന്ന് വനംവകുപ്പ്; വനത്തിൽ അലഞ്ഞു നടക്കുന്നു
വെബ് ടീം
posted on 03-05-2023
1 min read

തൊടുപുഴ: അരിക്കൊമ്പൻ  എങ്ങോട്ട് പോയെന്ന ആശങ്കയ്ക്ക് അവസാനമായി. ഇന്ന് രാവിലെയോടെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പൻ്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ - തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.

ഇന്നലെ ഒടുവിൽ ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുമ്പോൾ തമിഴ്നാട് അതിർത്തി വനമേഖലയായ വണ്ണാത്തിപ്പാറയോട് ചേർന്നായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. എന്നാൽ ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞപ്പോൾ ഒരു വിവരവും ലഭിക്കാതെയായി. സിഗ്നലുകൾ പൂർണ്ണമായും നിലച്ചു. ഇടതൂർന്ന മരങ്ങൾക്കിടയിലേക്ക് കൊമ്പൻ മാറുന്നതും മേഘാവൃതമായ അന്തരീക്ഷവും ആണ് സാറ്റലൈറ്റ് വഴി സിഗ്നലുകൾ ലഭിക്കുന്നതിന് തടസ്സമാകുന്നത് എന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ഒടുവിൽ ഇന്ന് രാവിലെയാണ് സാറ്റലൈറ്റ് സിഗ്നലുകൾ ലഭിച്ചത്. രാവിലെ 7.30 വരെയുള്ള സിഗ്നലുകൾ തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ലഭിച്ചു. പുതിയ വിവരപ്രകാരം അരിക്കൊമ്പൻ ഇപ്പോഴും തമിഴ്നാട് അതിർത്തി വനത്തിൽ തന്നെയാണ്. ഓരോ മണിക്കൂർ ഇടവിട്ട് സിഗ്നലുകൾ ലഭിക്കത്തക്ക രൂപത്തിലാണ് ജിപിഎസ് കോളർ പ്രവർത്തിക്കുന്നത്. ചില സമയങ്ങളിൽ തടസ്സങ്ങൾ കാരണം അത് മൂന്നു മണിക്കൂർ വരെ വൈകിയുള്ള ഡാറ്റയാണ് നൽകുന്നത്. ഇനിയും സിഗ്നലുകൾ ഏറെ നേരം തടസ്സപ്പെട്ടാൽ വെരി ഹൈ ഫ്രീക്വൻസി ആന്റിന ഉപയോഗിച്ച് കാടിനുള്ളിൽ തിരയാനാണ് തീരുമാനം. അരിക്കൊമ്പൻ VHF ആന്റിനയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ഉണ്ടെങ്കിൽ മാത്രമാണ് കണ്ടെത്താനാവുക. അതിനാൽ കാടിനുള്ളിൽ പല ഭാഗങ്ങളിലായി ഏറെ നേരം തിരച്ചിൽ നടത്തേണ്ടി വരും. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ തുറന്നുവിട്ട ശേഷം പരമാവധി 10 കിലോമീറ്ററിന് അപ്പുറം വരെ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചിട്ടുള്ളത്.

രാവിലെയോടെ അരിക്കൊമ്പൻ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പൻ്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. കേരളാ - തമിഴ്നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories