Share this Article
News Malayalam 24x7
ഉറങ്ങുന്ന രാജകുമാരന്‍ ഇനി നിത്യ നിദ്രയിലേക്ക്‌
Saudi Arabia's 'Sleeping Prince' Passes Away After Nearly Two Decades in Coma

ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന സൗദി അറേബ്യയിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷത്തെ അബോധാവസ്ഥയ്ക്ക് ശേഷമാണ് മരണം. യുകെയിലെ സൈനിക കോളജില്‍ പഠിക്കുന്ന സമയത്ത് 2005 ലുണ്ടായ വാഹനാപകടത്തില്‍  തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു. അബോധാവസ്ഥയിലായ രാജകുമാരൻ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലായിരുന്നു. 20 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സൗദി രാജകുടുംബാംഗമാണെങ്കിലും, നിലവിലെ രാജാവിന്റെ നേരിട്ടുള്ള മകനോ സഹോദരനോ അല്ല. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിന്‍സ് അല്‍-വലീദ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories