Share this Article
News Malayalam 24x7
മുംബൈയില്‍ ട്രെയിനില്‍ തള്ളിക്കയറുന്നതിനിടെ തിക്കിലും തിരക്കിലും ഒന്‍പത് പേര്‍ക്ക് പരിക്ക്
Nine injured in Mumbai train stampede

മുംബൈയില്‍ തിക്കിലും തെരക്കിലും ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ബാന്ദ്ര സ്റ്റേഷനിലാണ് അപകടം. ദീപാവലി ആഘോഷങ്ങള്‍ക്കായി ഉത്തരപ്രദേശിലെ ഖൊരഖ്പൂരിലേക്ക് പോയവര്‍ ട്രെയിനില്‍ തള്ളിക്കയറുന്നതിനിടെയാണ് അപകടം. ഏഴുപേരുടെ നില ഗുരുതരമാണ് .22 ബോഗികളുള്ള ട്രെയിനില്‍ കയറാന്‍ ആയിരത്തോളം പേരാണ് എത്തിയത്. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പ്ലാറ്റ്‌ഫോമില്‍ വീണു. തെരക്ക് നിയന്ത്രിക്കാന്‍ സ്‌റ്റേഷനില്‍ 500 പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഭാഭാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories