അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങി. ശിവൻകുട്ടിക്ക് പുറമെ എംഎ ബേബി, എംവി ഗോവിന്ദൻ മാസ്റ്റർ, പി പ്രസാദ് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് രാവിലെ 10 മുതല്‍ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. കഴിഞ്ഞ ദിവസമാണ് രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎന്‍എ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന രഞ്ജിത കേരളത്തില്‍ സര്‍ക്കാര്‍ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് വിമാനപകടത്തില്‍പ്പെട്ടത്.