സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി വേഴ്‌സ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ബോര്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് നഗരേഷ് സിനിമ കണ്ട ശേഷമുള്ള ആദ്യ സിറ്റിങാണ് ഇന്ന് നടക്കുക. സിനിമയില്‍ ജാനകിയെന്ന പേര് ഉപയോഗിച്ചതുമായുള്ള വിവാദം സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തിരുന്നത്. പൂര്‍ണമായും കോടതി നടപടികളോടെയായിരുന്നു സിനിമ കണ്ടത്. വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദ മറുപടിയും ഇന്നുണ്ടായേക്കും.