Share this Article
News Malayalam 24x7
'ഒരു വലിയ നടന്‍ കടന്നുപിടിച്ചു , ഞാന്‍ ഭയന്ന് കരഞ്ഞു'; വെളിപ്പെടുത്തലുമായി സോണിയ മല്‍ഹാര്‍
Sonia Malhar

യുവ നടനെതിരെ ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ. മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ പറഞ്ഞു.


2013-ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽ വെച്ചായിരുന്നു ദുരനുഭവം നേരിട്ടതെന്നും സോണിയ വ്യക്തമാക്കി. താൻ അന്ന് ഭയത്താൽ കരഞ്ഞപ്പോൾ വസ്ത്രം കണ്ട് ആകർഷനായെന്ന് താരം മറുപടി പറഞ്ഞു എന്നും സോണിയ മൽഹാർ പറഞ്ഞു. പിന്നീട് ക്ഷമാപണം നടത്തിയെന്നും താൻ പരാതിയുമായി മുന്നോട്ടില്ലെന്നും സോണിയ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories