Share this Article
News Malayalam 24x7
ആഗോള അയ്യപ്പസംഗമം; യുഡിഎഫ് പങ്കെടുക്കുമോ ?
VD Satheesan

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാട് ഇന്ന് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാവിലെ 10.15ന് വാർത്താ സമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനർ എം.എം. ഹസനും ചേർന്നായിരിക്കും നിലപാട് അറിയിക്കുക.


സംഗമത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് യുഡിഎഫിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. ഇത് സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും, വിശ്വാസികളുടെ താൽപര്യങ്ങൾക്കെതിരാണെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.


എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സമുദായ സംഘടനകൾ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ എൻഎസ്എസ് ഇപ്പോൾ സർക്കാരിന് പിന്തുണ നൽകുന്നത് യുഡിഎഫിന് വെല്ലുവിളിയാണ്. എൻഎസ്എസ് ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച ശേഷമായിരിക്കും യുഡിഎഫ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.


ആഗോള അയ്യപ്പ സംഗമം വിപുലമായി നടത്താൻ സർക്കാർ ഒരുങ്ങുകയാണ്. ഇത് പൂർണമായും ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിയാണെന്നും, എല്ലാവിധ പിന്തുണയും നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories