അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ വെച്ച് നടക്കും. യുക്രൈന്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരം ട്രംപ് തന്നെയാണ് തന്റെ ട്രൂത്ത് സോഷ്യല്‍ സൈറ്റിലൂടെ അറിയിച്ചത്. അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ റഷ്യയും യുക്രൈനും തമ്മില്‍ മൂന്ന് റൗണ്ട് ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.