Share this Article
News Malayalam 24x7
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമം; സർക്കാർ നിയോഗിച്ച നാലംഗ സമിതി ഇന്ന് അന്വേഷണം തുടങ്ങും
Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണ ക്ഷാമമുണ്ടെന്ന ഡോ.ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഇന്നാരംഭിക്കും. സര്‍ക്കാര്‍ നിയോഗിച്ച നാലംഗ സമിതി ഇന്ന് അന്വേഷണം ആരംഭിക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ബി പത്മകുമാര്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് റ്റി കെ ജയകുമാര്‍ , ആലപ്പുഴ മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ എസ് ഗോമതി, കോട്ടയം യൂറളജി വിഭാഗം മേധാവി ഡോ രാജീവന്‍ അമ്പലത്തറക്കല്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. ഏഴുമാസംമുമ്പ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമത്തേക്കുറിച്ച് അറിയിച്ചിരുന്നെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി മേധാവി ഡോ ഹാരിസ് വെളിപ്പെടുത്തിയത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് ക്ഷാമം ഉണ്ടെന്നും ഇതിന്റെ പേരില്‍ അടിയന്തര ശസ്ത്രക്രിയകള്‍ പോലും പ്രതിസന്ധിയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് സമിതിയെ ചുമതലപ്പെടുത്തിയത്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories