Share this Article
KERALAVISION TELEVISION AWARDS 2025
തലസ്ഥാന വിവാദം; ഹൈബി ഈഡനെതിരെ സതീശനും മുരളീധരനും
വെബ് ടീം
posted on 02-07-2023
1 min read
Kerala Capital Controversy;  V D  Satheesan and K  Muralidharan against Hibi Eden

സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി കെ മുരളീധരന്‍ എംപി.

ഇപ്പോള്‍ തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ എം.പി പ്രതികരിച്ചു. ഹൈബിക്ക് ഈ ചിന്ത വന്നത് എങ്ങനെയെന്ന് അറിയില്ല. ഇത്തരമൊരു നടപടിയിയിലേക്ക് പോകുന്നതിന് മുമ്പ് പാര്‍ട്ടിയോട് ആലോചിക്കേണ്ടതായിരുന്നു. അത് ചെയ്തില്ലെന്നും മുരളി വിമര്‍ശിച്ചു. 

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നത് കോണ്‍ഗ്രസ് നിലപാട് അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.പാര്‍ട്ടിക്ക് അങ്ങനെ ഒരാവശ്യം ഇല്ല. ഹൈബി ഈഡനെ അതൃപ്തി അറിയിച്ചു.ബില്ല് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories