Share this Article
News Malayalam 24x7
ഒറ്റപ്പാലം നഗരസഭാ കൗൺസിലർ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
വെബ് ടീം
posted on 03-07-2023
1 min read
Ottapalam Municipal councilor Adv.K.Krishnakumar passed away

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗൺസിലർ അഡ്വ.കെ.കൃഷ്ണകുമാർ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ശ്രീകല. മക്കൾ: പി.ബാലശങ്കർ, അഡ്വ.നന്ദഗോപാൽ. ആർഎസ്എസിലും ബിജെപിയിലും നേതൃപദവികൾ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ഒറ്റപ്പാലം നഗരസഭയിൽ 2010-15 കാലത്തും കൗൺസിലറായിരുന്നു. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്. നഗരസഭയിൽ പാലാട്ട് റോഡ് വാർഡിന്റെ പ്രതിനിധിയാണ്. ആർഎസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക്  പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories