Share this Article
KERALAVISION TELEVISION AWARDS 2025
സാമുദായിക ഭിന്നത വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തിലെന്ന് യെച്ചൂരി; ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കമെന്ന് എംവി ഗോവിന്ദന്‍; ഏകീകൃത സിവില്‍കോഡിനെതിരായ സിപിഐഎം സെമിനാറിൽ നേതാക്കൾ
വെബ് ടീം
posted on 15-07-2023
1 min read
cpim seminar against UUC

കോഴിക്കോട്: ഏകീകൃത സിവില്‍കോഡ് സാമുദായിക ഭിന്നത വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തിലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാണിത്.വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തണമെന്നും എന്നാൽ അടിച്ചേൽപ്പിക്കുന്ന രീതിയിലാകരുതെന്നും സീതാറാം യെച്ചൂരി സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അതത് വിഭാഗങ്ങളുമായി ചർച്ച തടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപിയുടെ അജണ്ട എന്ന നിലയിൽ ഏകീകൃത സിവില്‍ കോഡിനെതിരെ  എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും യെച്ചൂരി ആഹ്വാനം ചെയ്തു. 

തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിച്ചു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

സി പി ഐക്ക് മുന്നേ സംസാരിക്കാൻ ക്ഷണിച്ചത് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയെയാണ്.ജോസ് കെ മാണി സംസാരിച്ചതിന് ശേഷമാണ് സിപിഐ പ്രതിനിധി ഇകെ വിജയനെ വിളിച്ചത്. തുടർന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സംസാരിച്ചു. ഏകീകൃത സിവില്‍കോഡ്  ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്തതാണെന്ന് ഉമർ ഫൈസി പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡിനെതിരെ ആര് രംഗത്തു വന്നാലും സമസ്ത കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

എപി വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംസാരിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും ഉണ്ട് എന്നത് കരുത്താനെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. വിവിധ മതസംഘടനകളെ പ്രതിനിധീകരിച്ച് ആളുകൾ സെമിനാറിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും ഏകീകൃത സിവില്‍  കോഡിനെതിരായ സിപിഎം നീക്കത്തിൽ പിന്തുണ പ്രഖ്യാപിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories