Share this Article
News Malayalam 24x7
കന്നഡ ഭാഷ വിവാദം; കമൽഹാസനെ പരിഹസിച്ച് നാദബ്രഹ്മ ഹംസലേഖ
Hamsalekha ,Kamal Haasan

കന്നഡ ഭാഷ വിവാദത്തില്‍ നടന്‍ കമല്‍ഹാസനെ പരിഹസിച്ച് സംഗീത സംവിധായകന്‍ നാദബ്രഹ്‌മ ഹംസലേഖ. തമിഴ് ഭാഷക്ക് ലിപിയുണ്ടായത് കന്നഡയില്‍ നിന്നാണെന്ന് ഹംസലേഖ പറഞ്ഞു. കമല്‍, ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് കൂടുതല്‍ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് മാപ്പ് പറയണം. അതിന് കഴിയില്ലെങ്കില്‍ പേര് തമിഴ്ഹാസന്‍ എന്നാക്കണം. കന്നഡിഗര്‍ മാതൃഭാഷയോട് കൂറുള്ളവരാണ്. എന്നാല്‍, ഭാഷാന്ധതയുള്ളവരല്ല. തമിഴിന് ലിപി ലഭിച്ചത് കന്നഡയില്‍ നിന്നാണെന്നാണ് ഭാഷാപണ്ഡിതര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കമല്‍ഹാസനില്‍ നിന്നും ഇത്തരം പ്രതികരണം. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനാല്‍, കമല്‍ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories