Share this Article
News Malayalam 24x7
മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചു; കരുനാഗപ്പള്ളിയില്‍ രണ്ടുപേര്‍ പിടിയില്‍
വെബ് ടീം
posted on 02-08-2023
1 min read
FOREIGN WOMEN MOLESTED IN KARUNAGAPALLY

കൊല്ലം: മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചതായി പരാതി. അമേരിക്കന്‍ സ്വദേശിയായ വനിതയെ കരുനാഗപ്പള്ളിയില്‍  ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി അമിതമായി മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെ പൊലീസ് പിടികൂടി.

വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമിതമായി മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. അമിതമായി മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയ വിദേശവനിത സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പ്രതികളെ കരുനാഗപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്കെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories