തപാല്‍ വോട്ട് തിരുത്തിയെന്ന തന്റെ പ്രസ്താവനയില്‍ കേസ് എടുത്ത പൊലീസാണ് പുലിവാല്‍ പിടിച്ചതെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. തനിക്ക് എതിരെ തെളിവുകള്‍ എവിടെയാണ് ഉള്ളത്. നെഗറ്റീവ് പറഞ്ഞ് പോസ്റ്റീവ് ആക്കാനാണ് ശ്രമിച്ചത്. ഇത് ഒരു പ്രസംഗ തന്ത്രമാണ്. വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. തിടുക്കത്തില്‍ എന്തിനാണ് കേസ് എടുത്തതെന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണം. അഭിഭാഷക സമൂഹത്തിന്റെ പിന്തുണ തനിക്ക് ഒപ്പമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.