Share this Article
News Malayalam 24x7
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം; ചിത്രവുമായി മന്ത്രി റിയാസ്
വെബ് ടീം
posted on 26-09-2023
1 min read
PA MUHAMMAD RIYAS FACEBOOK POST AND PICTURE  ABOUT SREEPADMANABHA SWAMI TEMPLE

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. മന്ത്രി ചിത്രം പങ്കുവച്ചതോടെ വാസ്തു വിദ്യയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇതിലെന്താ ഇത്ര വൈദഗ്ധ്യം, എല്ലാ നിര്‍മിതിയിലും ഇത്തരത്തില്‍ സൂര്യനെ കാണില്ലേയെന്ന ചോദ്യം മുതല്‍ മിത്തല്ലല്ലോ അല്ലേ എന്ന ട്രോള്‍ വരെ കമന്റുകളായി എത്തുന്നുണ്ട്.

മന്ത്രി റിയാസ് പോസ്റ്റ് ചെയ്ത ചിത്രം കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories