രാഹുൽ മാങ്കുട്ടത്തിലിനു നേരെ കൂടുതൽ ആരോപണങ്ങൾ. തനിക്ക് നേരിട്ട ദുരനുഭവമെന്ന് വെളിപ്പെടുത്തി ട്രാൻസ് വുമൺ അവന്തിക രംഗത്തെത്തി . തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും നാളുകൾ കഴിയും തോറും അയാളുടെ സംഭാഷണങ്ങളിൽ ലൈംഗിക ചേഷ്ട ഉള്ളതും ലൈംഗിക വൈകൃതം നിറഞ്ഞ സംഭാഷണങ്ങളായി മാറുന്നുണ്ടായിരുന്നെന്നും അവന്തിക പറയുന്നു. ഇന്നത്തെ പ്രസ് കോൺഫറൻസിന്റെ തൊട്ടു മുന്നേ തന്നെ രാഹുല്‍ വിളിച്ചിരുന്നെന്നും ഇക്കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാനാണ് തന്നെ വിളിച്ചതെന്നും ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തെന്നുമാണ് അവന്തികയുടെ വെളിപ്പെടുത്തല്‍.
തന്നെ റേപ്പ് ചെയ്യണമെന്നും ഇതിനായി ബാംഗ്ലൂരിലോ ഹൈദരാബാദിലോ വരാന്‍ ആവശ്യപ്പെട്ടു. ടെലഗ്രാമില്‍ വാനിഷ് മോഡിലാണ് മെസേജ് അയച്ചതെന്നും അതിനാല്‍ തെളിവുകളുടെ അഭാവമുണ്ടെന്നും അവന്തിക പറഞ്ഞു.
ഒരു യുവതിയോട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്ന ഫോൺ സംഭാഷണങ്ങളും ഇതിനിടെ ഇന്ന് പുറത്തു വന്നു. ഈ സംഭവത്തിൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശക്തമായതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വച്ചു.